കോളേജ് ഗസ്റ്റ് അധ്യാപക രജിസ്ട്രേഷൻ
സർക്കാർ/എയ്ഡഡ് കോളേജുകളിൽ ഗസ്റ്റ് അധ്യാപകരായി ജോലി ചെയ്യുവാൻ വേണ്ടി ആഗ്രഹിക്കുന്ന/തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾ നിർബന്ധമായും സംസ്ഥാന കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖാന്തരം Guest Lecture Registration നടത്തേണ്ടതുണ്ട്. നിലവിൽ ഓൺലൈനായി രെജിസ്റ്റർ ചെയ്യുവാൻ കോളേജ് വിദ്യാഭ്യാസ വകുപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. അത് പ്രയോജനപ്പെടുത്തി പിജി യോഗ്യതയുള്ള ഉദ്യോഗാർഥികൾ രെജിസ്റ്റർ ചെയ്യണമെന്ന് അറിയിക്കുന്നു. ഇത് രെജിസ്റ്റർ ചെയ്യുവാൻ NET/PhD എന്നിവ നിർബന്ധമില്ല.
രെജിസ്റ്റർ ചെയ്യുമ്പോൾ Upload ചെയ്യേണ്ട രേഖകൾ : Photo, SSLC Certificate, PG Mark List, PG Provisional/Original Certificate, Aadhar/Voter ID, NET Certificate If Qualified, Experience Certificate, If any
നിർദേശങ്ങൾ
1. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗിക വെബ്സൈറ്റ് ഹോം പേജിലെ GUEST LECTURER Online Registration CLICK HERE എന്ന ടാബിൽ ക്ലിക്ക് ചെയ്യുക (മൊബൈലിൽ ചെയുന്നവരാണെകിൽ Desktop view ൽ സൈറ്റ് തുറക്കേണ്ടതാണ്)
2. തുടർന്ന് വരുന്ന രജിസ്ട്രേഷൻ പേജിലെ Guidelines വായിച്ചു മനസിലാക്കിയ ശേഷം REGISTER NOW എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. ആവശ്യമായ വിവരങ്ങൾ നൽകി ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്തു Submit ചെയ്യുക.
4. നൽകിയ വിവരങ്ങളും രേഖകളും പരിശോധന നടത്തിയ ശേഷം തെറ്റ് കണ്ടെത്തിയാൽ Edit ഓപ്ഷൻ ഉപയോഗിക്കുക ഇല്ലെങ്കിൽ Update Your Application എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഡിക്ലറേഷൻ ടിക് ചെയ്തു Register എന്ന ബട്ടൺ ക്ലിക്ക് ചെയ്തു ലഭിക്കുന്ന പ്രിന്റ് എടുത്തു സൂക്ഷിക്കുക. പിന്നീട് ഇത് ലഭ്യമാകുന്നതല്ല. Pdf file ലഭ്യമാക്കി സൂക്ഷിക്കാവുന്നതുമാണ്.