Thursday, August 11, 2022

നിങ്ങളുടെ സിബില്‍ സ്‌കോര്‍ എത്രയെന്നറിയാമോ?

Date:

ബാങ്കുകളിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ ലോണിനായി ചെല്ലുമ്പോള്‍ നിങ്ങളില്‍ ചിലരെങ്കിലും സിബില്‍ സ്‌കോര്‍ എന്നു കേട്ടിട്ടുണ്ടാകും(Cibil Score Calculation).

എന്താണ് സിബില്‍ സ്‌കോര്‍?

നമ്മള്‍ പലപ്പോഴായി നടത്തിയ ബാങ്ക് ഇടപാടുകള്‍ പരിശോധിച്ച് സാമ്പത്തിക കാര്യങ്ങളില്‍ നമ്മുടെ വിശ്വാസ്യത എത്രത്തോളമുണ്ട് എന്ന് വിലയിരുത്തുന്ന സംവിധാനമാണ് സിബില്‍ സ്‌കോര്‍.

സിബില്‍ എന്ന ചുരക്കപ്പേരില്‍ അറിയപ്പെടുന്ന മള്‍ട്ടിനാഷണല്‍ ഏജന്‍സിയാണ് ഇതു കണക്കാക്കുന്നത്. നമ്മുടെ സിബില്‍ സ്‌കോര്‍ പരിഗണിച്ചാണ് ലോണുകളും മറ്റ് വായ്പകളും നമുക്ക് അനുവദിക്കണമോ എന്നു ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തീരുമാനിക്കുന്നത്. തീര്‍ച്ചയായും നമ്മള്‍ നടത്തിയിട്ടുള്ള മുന്നിടപാടുകള്‍ വിലയിരുത്തിയാണ് സിബില്‍ സ്‌കോര്‍ കണക്കാക്കുന്നത്.

സിബിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ധനകാര്യസ്ഥാപനങ്ങള്‍ വഴിയോ നമുക്ക് ക്രെഡിറ്റ് സ്‌കോര്‍ അറിയാന്‍ സാധിക്കും. പക്ഷെ വര്‍ഷത്തില്‍ ഒരു തവണമാത്രമേ സൗജന്യമായി പരിശോധിക്കാന്‍ സാധിക്കുകയുള്ളു. പിന്നീട് പരിശോധിക്കണമെങ്കില്‍ നിശ്ചിത പൈസ ഈടാക്കും. സിബില്‍ സ്‌കോര്‍ കുറവുള്ളവരാണെങ്കില്‍ സാധാരണയായി അത്തരക്കാര്‍ക്ക് ലോണ്‍ അനുവദിക്കാറില്ല.


ഈ ലിങ്കിലൂടെ സൈറ്റ് തുറക്കാം:Click Here.

Cibil Score Calculation

 ഇതുകൂടി വായിക്കുക;
  1. ബാങ്ക് ഇടപാടുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
  2. തൊഴിലന്വേഷണം എളുപ്പമാക്കാൻ കെ- ഡിസ്‌ക് ആപ്പ്
  3. എസ്ബിഐയുടെ എടിഎം വരുമാനമാർഗ്ഗമാക്കി മാറ്റാം
  4. സുഖനിദ്ര ലഭിക്കുവാൻ ഈ സൈറ്റ് തുറക്കാം

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...