കുവൈറ്റിലേക്ക് ജോലിക്കായി എത്തുന്നവർക്ക് ഒരു സന്തോഷ വാർത്ത. വിദേശ രാജ്യങ്ങളിൽനിന്നും എത്തുന്ന തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ സ്വീകരിച്ചു വരികയാണെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. നിലവിൽ ഇത് ലഭിക്കുന്നതിന് മൂന്ന് മാസം സമയമാണ് എടുക്കുന്നത്. ഈ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ പത്ത് ദിവസത്തിനുള്ളിൽ വർക്ക് പെർമിറ്റ് ലഭിക്കുന്നതാണ്.
വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്ന തൊഴിലാളികളുടെ വൈദ്യപരിശോധനാ നടപടികൾ വേഗത്തിലാക്കാൻ വേണ്ട നടപടി ക്രമങ്ങൾ സ്വീകരിക്കാനുള്ള പഠനത്തിലാണ് ഉദ്യോഗസ്ഥർ. ഇതുവഴി ലേബർ പരീക്ഷ കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്. വൈദ്യപരിശോധനാ ഫലം അറിയുന്നതിനെടുക്കുന്ന ഒരുമാസം സമയം കുറച്ച് കൊണ്ടുവരാനാണ് ഇതുവഴി ലക്ഷ്യം വെക്കുന്നത്. പുതിയതായി വരുന്ന പദ്ധതി അനുസരിച്ച് ഈ സേവനത്തിനുള്ള ഫീസിൽ നിലവിലെത്തിനേക്കാൾ വർദ്ധനവുണ്ടാകും.
കുവൈത്ത് പ്രവാസികൾക്ക് ഇനി സൗജന്യമായി സിനിമ കാണാം : Click Here