സിനിമ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വിനോദോപാധിയാണ്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമുള്ളവര്‍വരെ ഒരുപോലെ ആസ്വദിക്കുന്ന വേറൊരു കലാരൂപമില്ലെന്നുതന്നെ പറയാം (Careers in Film Industry).
എന്നാല്‍ സിനിമ കേവലം ഒരു കലാരൂപമല്ല. ഒരുപാടു കലകളെ സംയോജിപ്പിച്ചാണ് ഓരോ സിനിമയും പുറത്തിറിങ്ങുന്നത്. അതിനാല്‍ തന്നെ വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള നിരവധി കലാകാരന്മാരുടെയും ടെക്നീഷ്യമാരുടെയും പരിശ്രമം ഓരോ സിനിമയുടെയും പുറകിലുണ്ട്.
സിനിമ നിര്‍മാണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിവിധമേഖലകളെക്കുറിച്ച് അറിയാം.
സിനിമറ്റോഗ്രഫി
അഭിനയം ഒഴികെ എല്ലാ മേഖലകളിലും കലയും സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സിനിമറ്റോഗ്രഫി. അഭിനേതാക്കളുടെ പ്രകടനം ക്യാമറയിലൂടെ ഒപ്പിയെടുക്കുന്നതിനെ സിനിമാറ്റോഗ്രഫി എന്ന് ഏറ്റവും ലളിതമായി പറയാം.
ക്യാമറയുടെ കണ്ടുപിടിത്തത്തോടെയാണ് സിനിമ എന്ന കല തന്നെ രൂപം കൊള്ളുന്നത്. കാമറ ഉപയോഗിച്ചു റിക്കോര്‍ഡ് ചെയ്യുന്നതിനും അതിനുവേണ്ട വെളിച്ച സംവിധാനങ്ങള്‍ ക്രമീകരിക്കുന്നതിനും വേണ്ട അറിവാണ് ഒരു സിനിമറ്റോഗ്രഫര്ക്ക് വേണ്ടത്. ഇന്ത്യന്‍ സിനിമാമേഖലയില്‍ ശ്രദ്ധേയരായ നിരവധി മികച്ച സിനിമറ്റോഗ്രഫര്മാരെ സംഭാവന ചെയ്ത നാടാണ് നമ്മുടെ കേരളം.
കലാസംവിധാനം
സ്ക്രിപ്റ്റിനനുസരിച്ച് സിനിമയിലെ സീനുകള്ക്കുവേണ്ടരീതിയില് പശ്ചാത്തലത്തിലുള്ള കാര്യങ്ങള്‍ ക്രമീകരിക്കുകയും ചെയ്യുന്നതിനെയാ്ണ് കലാസംവിധാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ആദ്യകാലങ്ങളില്‍ സീനുകളില്‍ ദൃശ്യഭംഗി കൊണ്ടുവരിക എന്ന ഉദ്ദേശത്തോടുകൂടിയാണ് കലാസംവിധായകര്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കഥാപശ്ചാത്തലം ശരിയായ രീതിയില്‍ പ്രേക്ഷകരിലേക്കെത്തിക്കുക എന്നതാണ് കലാസംവിധായകന്റെ പ്രാഥമ ദൗത്യം.
പ്രൊഡക്ഷന്‍ ഡിസൈന്‍
കലാസംവിധാനം ഓരോ സീനുകളുടെയും കാര്യങ്ങളാണ് നോക്കുന്നതെങ്കില്‍ പ്രോഡക്ഷന്‍ ഡിസൈനര്‍ സിനിമ സമഗ്രമായി മനസിലാക്കി ഓരോ പശ്ചാത്തലത്തിനും അനുസരിച്ചുള്ള സാമഗ്രികള്‍ തയാറാക്കുകയാണ് ചെയ്യുന്നത്. കലാസംവിധാനവും പ്രോഡക്ഷന്‍ ഡിസൈനും ഒരു കുടക്കീഴില് പ്രവര്‍ത്തിക്കുന്നവയാണ്.
ഫിലിം എഡിറ്റിംഗ്
സിനിമയില്‍ അടുത്ത സുപ്രധാന മേഖലയാണ് എഡിറ്റിംഗ്. ചെറു കഷ്ണങ്ങളായി റിക്കോര്‍ഡ് ചെയ്യപ്പെട്ട ഭാഗങ്ങള്‍ സ്ക്രിപ്റ്റിനനുസരിച്ച് കൂട്ടിച്ചേര്‍ക്കുകയും വേണ്ടാത്ത ഭാഗങ്ങള്‍ നീക്കിക്കളയുകയും ചെയ്യുന്നതിനെ എഡിറ്റിംഗ് അഥവാ ചിത്രസംയോജനം എന്നു പറയാം.
ആദ്യ കാലങ്ങളില്‍ ഫിലിമുകളിലാണ് സിനിമ റിക്കോര്‍ഡ് ചെയ്തിരുന്നത്. റിക്കോര്‍ഡ് ചെയ്യപ്പെട്ട ഫിലിമുകള്‍ മുറിച്ചും കൂട്ടിയോജിപ്പിച്ചുമാണ് അന്ന് എഡിറ്റിംഗ് നിര്‍വഹിച്ചിരുന്നത്. ഇന്ന് ഡിജിറ്റലായി റിക്കോര്‍ഡ് ചെയ്യപ്പെടുന്ന ഫൂട്ടേജുകള്‍ വിവിധ സോഫ്റ്റുവേറുകള്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്യാം. രസകരമായി കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന രീതിയില്‍ എഡിറ്റ് ചെയ്യാനുള്ള കഴിവാണ് ഈ മേഖലയില്‍ വേണ്ടത്.
ഓഡിയോ മിക്സിംഗ് 
സിനിമയ്ക്കാവശ്യമായ സംഭാഷണങ്ങളും ശബ്ദങ്ങളും റിക്കോര്‍ഡ് ചെയ്യുകയും കാഴ്ചക്കാര്‍ക്ക് കൂടുതല്‍ ആസ്വാദ്യകരമായ രീതിയില്‍ അതു സജ്ജീകരിക്കുകയും ചെയ്യുന്നതാണ് ഓഡിയോ മിക്സിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും ഇതോടൊപ്പം ചേരുമ്പോഴാണ് കൂടുതല്‍ ആകര്‍ഷകമായി സിനിമ മാറുന്നത്.
മേല്‍ പറഞ്ഞ മേഖലകളോടനുബന്ധിച്ച് നിരവധി ഉപമേഖലകളും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമാരംഗത്ത് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ മേൽപ്പറഞ്ഞ എല്ലാ മേഖലകളുമായി ബന്ധപ്പെട്ടും കോഴ്സുകളുണ്ട്.
സിനിമാ പഠനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ സര്‍ക്കാര്‍ നിയന്ത്രിത കോളജുകൾ
ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പൂനെ
സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഇവിടെ കോഴ്സുകളുണ്ട്. എന്‍ട്രസ് പരീക്ഷ നടത്തിയാണ്. വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്.കേരളത്തില്‍ മിക്കവാറും തിരുവനന്തപുരത്താണ് പരീക്ഷാ സെന്റര്‍ അനുവദിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്:Click Here.
സ്കൂള്‍ ഓഫ് ഫിലിം ആര്‍ട്സ്, എം ജി എം യുണിവേഴ്സിറ്റി, ഔറംഗാബാദ്. മഹാരാഷ്ട്ര.
ഇവിടെയും സിനിമ നിര്‍മാണവുമായി ബന്ധപ്പെട്ട മിക്കവാറും മേഖലകളിലും കോഴ്സുകള്‍ ലഭ്യമാണ്. ബിരുദ,ബിരുദാനന്തര, ഡിപ്ലോമ കോഴ്സുകള്‍ ഇവിടെയുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:Click Here.
കീഴില്‍ കെ.ആര് നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ്
കേരളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം. കുറഞ്ഞ സീറ്റുകളാണ് നിലവിലുള്ളത്.
കൂടുതൽ വിവരങ്ങൾക്ക്:Click Here.
ഇതുകൂടാതെ സ്വാകാര്യമേഖലയില്‍ നിരവധി സ്ഥാപനങ്ങള്‍ സിനിമപഠനമേഖലയിലുണ്ട്. കോളജുകളില്‍ നിന്നല്ലാതെ സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കീഴില്‍ നിന്നുകൊണ്ടും പലമേഖലകളിലും പ്രാവിണ്യം നേടാന്‍ കഴിയും.
Careers in Film Industry