Thursday, August 11, 2022

പൈത്തൺ പ്രോഗ്രാമിംഗിലെ ജോലി സാധ്യതകൾ

Date:

വിവിധങ്ങളായ പ്രോഗ്രാമിങ് ലാഗ്വേജുകൾ ലോകത്ത് നിലവിലുണ്ട്. അതിൽ ഏറ്റവും നല്ല കരിയർ ഓപ്ഷൻ നൽകാൻ സാധിക്കുന്ന ഒരു പ്രോഗ്രാമിങ് ലാഗ്വേജാണ് പൈത്തൺ. ഓരോ വർഷവും പൈത്തൺ പ്രോഗ്രാമർമാരുടെ ആവശ്യകത കൂടിക്കൂടി വരികയാണ് (Career in Python Programming).

മറ്റ് ലാഗ്വേജുകളെവച്ച് നോക്കുമ്പോൾ ചുരുങ്ങിയ വാക്കുകളിൽ എഴുതാൻ സാധിക്കുന്ന ഈ പ്രോഗ്രാമിങ് ലാഗ്വേജിനെ വേഗത്തിൽ റീഡ് ചെയ്യാൻ സാധിക്കും എന്നത് മറ്റൊരു പ്രത്യേകത. വളരെ ഷോർട്ട് ആയിട്ട് എഴുതിയ ഒരു പൈത്തൺ കോഡിന് പോലും വളരെ മെച്ചപ്പെട്ട ഒരു ഡിസൈൻ നൽകാൻ സാധിക്കും.

വിവിധങ്ങളായ മേഖലകളിൽ ഈ ലാഗ്വേജ് ഉപയോഗത്തിലുണ്ട്. ടെസ്റ്റിംഗ്, വെബ് ഡെവലപ്മെൻ്റ്, സ്ക്രിപ്റ്റ് റൈറ്റിങ് എന്നിങ്ങനെ. പൈത്തൺ പ്രോഗ്രാമിങ് ലാഗ്വേജ് പഠിച്ച് അതിൽ പ്രഗത്ഭരായാൽ അതിൽ നിന്ന് ലഭിക്കുന്ന കരിയർ സാധ്യതകൾ വിശാലമാണ്.

ഇത് പഠിക്കുന്നതിലൂടെ ഒരു സോഫ്റ്റ്വെയർ ഡെവലപ്പർ അല്ലെങ്കിൽ ഡാറ്റ സയൻ്റിസ്റ്റ് തുടങ്ങിയ മേഖലകളിൽ നിങ്ങൾക്ക് ശോഭിക്കാം. തുടക്കകാരനായാലും പരിചയ സമ്പന്നായാലും നിങ്ങൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും.

പൈത്തൺ ലാഗ്വേജിൻ്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഏതൊരാൾക്കും ഇത് വളരെ വേഗത്തിൽ പഠിച്ചെടുക്കാൻ സാധിക്കും എന്നത് തന്നെയാണ്. ഇത് കൂടാതെ വളരെ ഈസി ആയിട്ട് കോഡ് ഡിസൈൻ ചെയ്യുന്നതിന് ഇത് ഉപയോഗിക്കാനും സാധിക്കും. മറ്റ് ഏത് കോഡിങ് ലാഗ്വേജ് വച്ച് നോക്കിയാലും വളരെ ചുരുക്കം സമയം മാത്രം മതി ഈ കോഡ് ഡെവലപ്പ് ചെയ്യാൻ. ഇത് മറ്റൊരു ലാഗ്വേജിനും തരാൻ സാധിക്കാത്ത ഒരു പ്രത്യേകതയാണ്. ഇത് കൂടാതെ വളരെ അധികം ലൈബ്രറികളും APIയും പൈത്തണിനുണ്ട്. ഇത് ഡെവലപ്മെൻ്റ്, ഡാറ്റ മാനിപ്പുലേഷൻ, ഡാറ്റ അനാലിസിസ്, ഡാറ്റ വിഷ്വലൈസേഷൻ തുടങ്ങിയവയ്ക്കെല്ലാം സഹായിക്കും. ഇതിൽ നിന്ന് ലഭിക്കുന്ന കരിയർ ഓപ്ഷൻസിൽ ചിലത് ഏതൊക്കെയെന്ന് നോക്കാം.


അനന്തസാധ്യതകളുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷിന്‍ ലേണിംഗും:Click Here.

പൈത്തൺ ഡെവലപ്പർ (Python Devoloper): പൈത്തൺ ലാഗ്വേജ് പഠിച്ച് ലഭിക്കുന്ന ഏറ്റവും ഡയറക്ട് ജോലി എന്നത് ഇതാണ്. ഒരു പൈത്തൺ ഡെവലപ്പർ ചെയ്യുന്ന ജോലി ഏതൊക്കെയാണെന്ന് നോക്കാം.

  • വെബ്സൈറ്റ് നിർമാണം.
  • ഡാറ്റ അനാലിസിസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പരിഹാരം കണ്ടെത്തുക.
  • പിന്നീട് ഉപയോഗമുള്ളതും മികച്ചതുമായ കോഡ് തയാറാക്കുക.
  • ഡാറ്റ അൽഗോരിതം ഒപ്റ്റിമൈസ് ചെയ്യുക.
  • ഡാറ്റ പ്രോട്ടക്ഷനും സെക്യൂരിറ്റിയും ഉറപ്പാക്കുക.

ഡാറ്റ അനലിസ്റ്റ് (Data Analyst): കോഡിങ് പ്രൊഫഷനിൽ ഏറ്റവും ഡിമാൻന്റുള്ള മേഖല. വളരെയധികം ഡാറ്റ കൈകാര്യം ചെയ്യാൻ താൽപര്യം ഉള്ളവർക്ക് ഏറ്റവും നല്ലത് ഈ ഒരു മേഖലയാണ്.

 പ്രോഡക്ട് മാനേജർ (Product Manager): ഒരു പ്രോഡക്ട് ഡെവലപ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന മാർക്കറ്റിംഗ് സാധ്യതകളെപ്പറ്റി പഠനം നടത്തി അതിൻ്റെ വികസനത്തിൻ്റെ ആവശ്യകതകൾ മനസ്സിലാക്കുക എന്നതാണ് പ്രോഡക്ട് മാനേജരുടെ ജോലി. മാർക്കറ്റിംഗ് രംഗത്തുള്ള പുതിയ ട്രെൻഡുകൾ, ആവശ്യങ്ങൾ എന്നിവയെ പറ്റി പഠനം നടത്തി അതിനനുസൃതമായി ഒരു പ്രോഡക്ട് നിർമ്മിക്കുന്നു എന്നതിനാലാണ് ഈ മേഖലക്ക് പ്രാധാന്യമേറുന്നത്.

Career in Python Programming

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...