Sunday, July 3, 2022

ഹോട്ടല്‍ മാനേജ്‌മെന്റ്: കോഴ്സുകളും സാധ്യതകളും

Date:

ഹോട്ടല്‍ മേഖലയില്‍ പല മേഖലകളിലായി നിരവധി ജോലി സാധ്യതകളാണുള്ളത് (career in hotel management). ഹോട്ടല്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് ഈ മേഖല നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഹോട്ടല്‍ നടത്തിപ്പുമായി ബന്ധപെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയാനും കൈകാര്യം ചെയ്യാനും പരിശീലനം തരുന്ന കോഴ്‌സുകളാണ് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍.

അണ്ടര്‍ഗ്രാജുവേറ്റ്,ഡിപ്ലോമ,ഡിഗ്രി എന്നിങ്ങനെ പല കാലയളവില്‍ ചെയ്തുതീര്‍ക്കാവുന്ന കോഴ്‌സുകള്‍ നിലവിലുണ്ട്.ഡിപ്ലോമ കോഴ്‌സുകള്‍ 6 മാസം മുതല്‍ 3 വര്‍ഷം വരെ ദൈര്‍ഘ്യമുള്ളവയുണ്ട്. ഡിഗ്രി കോഴ്‌സുകള്‍ക്ക് സാധാരണ മൂന്നു മുതല്‍ നാലു വര്‍ഷംവരെയാണ് കോഴ്‌സ് ദൈര്‍ഘ്യം.ബിരുദാനന്തര ബിരുദവും ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയില്‍ നിന്ന് നേടാനാകും.

യോഗ്യത

പ്ലസ്ടുവോ തത്യുല്യ പരീക്ഷയോ വിജയിച്ചവര്‍ക്ക് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്ക് ചേരാം. അത് ഏത് വിഷയമെടുത്തു പഠിച്ചവര്‍ക്കും ആകാം. ചില സ്ഥാപനങ്ങള്‍ പത്താം ക്ലാസ് വിജയിച്ചവരെയും കോഴ്‌സിന് പരിഗണിക്കുന്നുണ്ട്.

പ്രവേശന പരീക്ഷകള്‍

നിരവധി പ്രവേശന പരീക്ഷകള്‍ ഇതുമായി ബന്ധപെട്ട് നിലവിലുണ്ട്. അതുകൂടാതെ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍ നടത്തുന്ന ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളും പ്രത്യേകം പ്രവേശന പരീക്ഷ നടത്തിയിട്ടാണ് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. രാജ്യതലത്തിലും സംസ്ഥാന തലത്തിലും പരീക്ഷകളുണ്ട്.

ഈ രംഗത്തെ പ്രമുഖ പ്രവേശനപരീക്ഷകളില്‍ ചിലത് താഴെ കൊടുത്തവയാണ്.

കേന്ദ്രതലത്തില്‍

NCHMCT JEE, AIMA UGAT and IIM eCHA

സംസ്ഥാനതലത്തില്‍

UPSEE BHMCT, MAH-B.HMCT CET, UKSEE BHMCT and WB JEHOM.

ജോലി സാധ്യതകള്‍

നിലവില്‍ ഇന്ത്യയിലും വിദേശത്തുമായി ധാരാളം തൊഴിലവസരങ്ങളാണ് ഈ മേഖലയില്‍ സൃഷ്ടിക്കപെടുന്നത്(career in hotel management) പ്രധാനമായും ഹോട്ടലുകള്‍, എയര്‍ലൈന്‍ കിച്ചണ്‍, ആഢംബര കപ്പലുകള്‍, ഫാസ്റ്റ് ഫുഡ് ശൃംഗലകള്‍ എന്തിന് സൈനീക രംഗത്തുവരെ ഹോട്ടല്‍ മാനേജറെ ആവശ്യം വരുന്നുണ്ട്.

ടൂറിസം രംഗത്ത് അനന്തസാധ്യകളുള്ള നമ്മുടെ രാജ്യത്ത് ഹോട്ടല്‍ മാനേജ്‌മെന്റ് രംഗം അതിവേഗം വികസിക്കുമെന്നതില്‍ സംശയമില്ല. അതോടൊപ്പം ജോലിസാധ്യതകളും. മറ്റു മേഖലകളെ അപേക്ഷിച്ച് അല്പം കാഠിന്യമേറിയ മേഖലയാണെങ്കിലും ജോലിസാധ്യതയും മെച്ചപെട്ട ശമ്പളവും ഈ മേഖലയില്‍ നിന്ന് ലഭിക്കുന്നുണ്ട്.

 

 

ബന്ധപ്പെട്ട കാര്യങ്ങൾ

വോയ്‌സ്, വീഡിയോ കോളുകൾക്കായി ഇത്തിസലാത്തിന്റെ സൗജന്യ ആപ്പ്

പ്രാദേശികവും അന്തർദേശീയവുമായ പണ കൈമാറ്റങ്ങൾ, വാർത്തകൾ, ഗെയിമുകൾ, ഹോം സേവനങ്ങൾ എന്നീ...

സൗദിയിൽ എക്സിറ്റ് റീ എൻട്രി വിസ എങ്ങനെ പ്രിന്റ് ചെയ്യാം?

അബ്‌ഷർ അക്കൗണ്ട് വഴിയും ജവാസാത്ത് വെബ്‌സൈറ്റ് വഴിയും ആശ്രിതർക്ക് എക്‌സിറ്റ് റീ...