ഹാക്കിംഗ് എന്ന വാക്ക് തന്നെ കേൾക്കുമ്പോൾ സാധാരണ ഗതിയിൽ കുറ്റകൃത്യമെന്ന രീതിയിലുള്ള സമീപനമായിരിക്കും പൊതുവേ ഉണ്ടാവുക. എന്നാൽ ഹാക്കിംഗിന് മറ്റൊരു വശം കൂടിയുണ്ട്. അതാണ് എത്തിക്കൽ ഹാക്കിങ്. നല്ല ഉദ്ദേശത്തോടെ മറ്റൊരാളുടെ ഡാറ്റയും അവരുടെ വിവരങ്ങളും സംരക്ഷിക്കുന്നതിനെയാണ് എത്തിക്കൽ ഹാക്കിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ നമ്മൾ കൂടുതൽ വിവരങ്ങളും കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ടാബ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളിലാണ് സൂക്ഷിക്കുന്നത്. ഈ വിവരങ്ങൾ സൈബർ ഹാക്കർമാരിൽ നിന്നും സംരക്ഷിക്കുക എന്നതാണ് ഇവരുടെ ജോലി.
എത്തിക്കൽ ഹാക്കിംഗിനെ ഒരു കരിയറാക്കി വളർത്താം
ചില ഹാക്കിങ് ടെക്നിക് ഉപയോഗിച്ച് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അതിൻ്റെ അടിസ്ഥാനപരമായ കാരണം കണ്ടെത്തുന്ന ജോലിയാണ് ഒരു എത്തിക്കൽ ഹാക്കർ ചെയ്യുന്നത്. ഇത്തരം ഒരു പ്രോഫഷൻ ആണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ ചില സ്കില്ലുകൾ വളർത്തി എടുക്കേണ്ടതുണ്ട്. ചില ഹാക്കിങ് ടെക്നിക് ഉപയോഗിച്ച് ഒരാളുടെ സിസ്റ്റവും നെറ്റ്വർക്ക് സെക്യൂരിറ്റിയും ഉറപ്പാക്കി സിസ്റ്റം സേഫ് അക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഒരു എത്തിക്കൽ ഹാക്കർ ആകുക എന്നതിന് പ്രത്യേകിച്ച് വഴികൾ ഒന്നും തന്നെയില്ല എന്ന് പറയാം. ഇത്തരത്തിലുള്ളവരെ ആവശ്യമുള്ള കമ്പനികൾ അവർക്ക് വേണ്ട കഴിവും സ്കില്ലും ഉള്ള പ്രോഫാഷണലുകളെയാണ് തിരയുന്നത്. ഇതിന് അടിസ്ഥാന പരമായി കമ്പ്യൂട്ടർ സയൻസ്, ഐ.ടി , മാത്തമാറ്റിക്സ് തുടങ്ങിയ മേഖലകളിൽ ഏതെങ്കിലും ഒന്നിൽ ബിരുദമാണ് വേണ്ടത്.
ആവിശ്യമുള്ള സ്കില്ലുകൾ
അടിസ്ഥാന പരമായി പറയുന്ന ബിരുദത്തിന് ഒപ്പം എത്തിക്കൽ ഹാക്കർമാരിൽ നിന്നും പ്രതീക്ഷിക്കുന്ന മറ്റ് ചില സ്കില്ലുകളുണ്ട്. നല്ല രീതിയിലുള്ള പ്രോബ്ലം സോൾവിങ് സ്കിൽ, സമ്മർദ്ദത്തിനു കീഴിൽപ്പോലും ജോലി ചെയ്യാനുള്ള കഴിവ്, പെട്ടന്ന് കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവ്, ജാവ, C++,HTML, പൈത്തൺ തുടങ്ങിയ പ്രോഗ്രാമിലുളള അറിവ് എന്നിവ ഇതിൽ ചിലതാണ്.
പൈത്തൺ പ്രോഗ്രാമിംഗിലെ ജോലി സാധ്യതകൾ
ഇന്നത്തെ കാലത്ത് സൈബർ അറ്റാക്കുകൾ വളരെ കൂടുതലാണ്. അതിനാൽ തന്നെ കൂടുതൽ സെക്യൂരിറ്റി ടെക്നിക്കുകൾ പഠിക്കുന്നതും അറിയുന്നതും ഈ ഫീൽഡിൽ ഗുണകരമാണ്. കൃത്യമായ സമയ പരിധിയില് സിസ്റ്റവും നെറ്റ്വർക്കും ടെസ്റ്റ് ചെയ്യേണ്ടതുണ്ട്.
ഇത്തരത്തിലുള്ള സ്കില്ലുകൾ അറിയുന്നതിന് CEH,CISCO,CCNA, തുടങ്ങിയ പ്രോഗ്രാമുകളും സർട്ടിഫൈഡ് സെക്യൂരിറ്റി എഞ്ചിനീയർ, പെനിട്രേഷൻ ടെസ്റ്റിംഗ് എഞ്ചിനീയർ തുടങ്ങിയ കോഴ്സുകൾ പഠിക്കുന്നത് സഹായകരമാണ്. ഒരു പ്രോഫഷൻ എന്ന നിലയിൽ ഈ ഒരു മേഖലയിലേക്ക് എത്തുന്ന ചെറുപ്പക്കാർക്ക് പ്രതീക്ഷകൾ വളരെ ഏറെയായിരിക്കും. ഏറ്റവും പുതിയതായി വന്ന സർവ്വേയിൽ പറയുന്നതനുസരിച്ച് സൈബർ സെക്യൂരിറ്റി അനലിസ്റ്റിന് 2.8 ലക്ഷം മുതലാണ് ശമ്പളം. ഇത് 12 ലക്ഷം വരെ ഉണ്ടാകാം. താൽപര്യവും കഴിവുമുള്ളവർക്ക് നല്ല ഒരു ഭാവി വളർത്തിയെടുക്കാൻ സാധിക്കുന്ന മേഖലയാണിത്.