Thursday, August 11, 2022

ചിത്രകലയിൽ താല്പര്യമുള്ളവർക്ക് അനുയോജ്യമായ കോഴ്സുകൾ

Date:

ചിത്രകല എന്നത് മനുഷ്യൻ്റെ സംസ്കാരത്തിൻ്റെ തന്നെ ഒരു അവിഭാജ്യ ഘടകമാണ്. നമ്മൾ അനുദിനം ധരിക്കുന്ന വസ്ത്രങ്ങൾ, കഴിക്കുന്ന ഭക്ഷണങ്ങൾ, താമസിക്കുന്ന വീടുകൾ തുടങ്ങിയവ എല്ലാം കലയുടെ വിവിധങ്ങളായ പ്രയോഗങ്ങൾ തന്നെയാണ്. ഇത്തരത്തിൽ മനുഷ്യൻ്റെ അനുദിന ജീവിതത്തിൻ്റെ പ്രധാനഭാഗം തന്നെയാണ് കലയും ചിത്രകലയും എല്ലാം (Career in drawing).

ചിത്രങ്ങൾ വരയ്ക്കുന്നവരിലും പെയ്ൻ്റിംഗ് നടത്തുന്നവരിലും സാധാരണക്കാർ മുതൽ ഈ മേഖലയിൽ പ്രാവിണ്യം നേടിയവർ വരെയുണ്ട്. മനുഷ്യൻ്റെ ചരിത്രത്തിൻ്റെ ആദ്യ കാലഘട്ടത്തിൽ ചിത്രകല എന്നത് ആശയ വിനിമയത്തിനാണ് ഉപയോഗിക്കുന്നത് എങ്കിൽ കാലാ കാലങ്ങളിലായി വന്ന മാറ്റം ഇത് ഒരു കലയെന്ന രീതിയിൽ വിഭിന്നങ്ങളായ മേഖലയിലേക്ക് വളർത്തിയിരിക്കുന്നു. അതിനാൽ തന്നെ ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും രസകരമായതും ക്രീയേറ്റീവ് ആയി പ്രവർത്തിക്കാൻ കഴിയുന്നതുമായ ഒരു കരിയർ തന്നെയാണ് ചിത്രകല.

അനന്തസാധ്യതകളുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷിന്‍ ലേണിംഗും:Click Here.

ചിത്രകല ഒരു കരിയർ എന്ന നിലയിൽ.

ടെക്നോളജിയുടെ വളർച്ചക്കനുസരിച്ച് ചിത്രകല ഉപയോഗിക്കുന്ന മേഖലയിലും വലിയ രീതിയിൽ മാറ്റം വന്നിട്ടുണ്ട്. ചെറിയ ഒരു പേപ്പറിൽ നിന്നും വ്യത്യസ്തങ്ങളായ വ്യാവസായിക മേഖലയിലേക്ക് ഇന്ന് ഇത് വളർന്നിട്ടുണ്ട്. റെസ്റ്റോറൻ്റുകൾ, വീടിൻ്റെ പുറത്തും അകത്തുമായിട്ടുള്ള ഡിസൈനിങ്ങുകൾ, ചലച്ചിത്ര മേഖല തുടങ്ങിയവയിലെല്ലാം ചിത്രകലക്ക് ഇന്ന് പ്രാധാന്യം ഏറെയാണ്.

ചിത്രകലയിൽ തന്നെ വിവിധങ്ങളായ മേഖലകൾ ഉണ്ട്. അതിൽ ഓയിൽ പേയിൻ്റിങ്, അക്രിലിക് പേയിൻ്റിങ്, സ്കെചിങ് തുടങ്ങിയവ ഉൾപ്പെടുന്നു. നമ്മുടെ വീടുകളിൽ നടത്തുന്ന പേയിൻ്റിങ് എന്നതിനേക്കാൾ ഉപരിയായി ചിത്രകല എന്നത് ഒരു കരിയർ ആയി വളർത്തുക എന്നത് ഇന്നത്തെ സാമുഹ്യ സാഹചര്യത്തിൽ വലിയ ഒരു മുന്നേറ്റം തന്നെയാണ്.

ഈ മേഖല തിരഞ്ഞെടുക്കുന്നവർക്ക് പ്രധാനമായും ഉണ്ടാകേണ്ട കഴിവുകൾ എന്തൊക്കെ ?

 • ആത്മാർത്ഥത
 • ക്ഷമ
 • ചെറിയ കാര്യങ്ങളിൽ വരെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ്
 • ക്രിയേറ്റിവിറ്റി
 •  പ്രേക്ഷകരോട് സംവദിക്കാനും സംസാരിക്കാനുള്ള കഴിവ്.
 • ചിത്രകലയുമായി ബന്ധപ്പെട്ട കോഴ്സുകൾ

ചിത്രകലയുമായി ബന്ധപ്പെട്ട കോഴ്സുകളുടെ സിലബസിൽ വരയും പേയിൻ്റിങ്ങും അല്ലാതെ മറ്റ് പല വിഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ കമ്പ്യൂട്ടർ സയൻസ്, ആനിമേഷൻ, ഡിജിറ്റൽ ആർട്ട് തുടങ്ങിയവയ്ക്ക് പുറമേ വിവിധങ്ങളായ സോഫ്റ്റ്‌വെയർ പഠനവും ഉൾപ്പെടുന്നുണ്ട്.

ഈ മേഖലയിൽ പ്രധാനമായി 3 കോഴ്സുകളാണ് ഉള്ളത്.

 • ഡിപ്ലോമ ഇൻ ഡ്രോയിംഗ് ആൻഡ് പെയിൻ്റിംഗ് – 1-2 വർഷം
 • ബി എ ഇൻ ഡ്രോയിംഗ് ആൻഡ് പെയിൻ്റിംഗ് – 3-4 വർഷം
 • ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് ഇൻ ഡ്രോയിംഗ് ആൻഡ് പെയിൻ്റിംഗ് – 3-4 വർഷം

ഇത് കൂടാതെ ഫൈൻ ആർട്സിൽ മാസ്റ്റേഴ്സ് ചെയ്യുവാനും നിലവിൽ സൗകര്യം ഉണ്ട്. ഇത് ഏകദേശം 2 വർഷമാണ് ഇതിൻ്റെ കാലാവധി. കൂടാതെ Ph.D ചെയ്യുവാനും സാധിക്കും.

പ്രധാനപ്പെട്ട കോളേജുകൾ

 • ജവഹർലാൽ നെഹ്റു ആർക്കിടെകച്വർ ആൻഡ് ഫൈൻ ആർട്സ് യൂണിവേഴ്സിറ്റി ഹൈദരാബാദ്.
 • മഹാറാണി ലക്ഷ്മി ഭായി ഗേൾസ് പിജി കോളേജ് ഇൻഡോർ
 • സർ ജെജെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ആർട്സ് മുംബൈ
 • കലാ ഭവൻ ശാന്ധിനികേതൻ
 • കോളേജ് ഓഫ് ആർട്സ് ഡൽഹി
 • NID
 • NIFT


ഫാഷൻ ഡിസൈനിങ്ങിലെ ജോലി സാധ്യതകൾ:Click Here

പ്രധാനപ്പെട്ട എൻട്രൻസ് പരീക്ഷകൾ

 1. ബിഎഫ്എ (BFA Entrance Exam)
 2. എൻഐഡി (NID Entrance Exam)
 3. നിഫ്റ്റ് (NIFT Entrance Exam)
 4. പേൾ (PEARL Entrance Exam)

ജാമിയ മില്ലിയ ഇസ്ലാമിയ ബിഎഫ്എ ടെസ്റ്റ് (Jamia Millia Islamia BFA Admission Test)

Career in Drawing

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...