ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് പരിപാടിയുമായി വിക്ടേഴ്സ് ചാനല്‍ (Online career guidance in victers). ‘വാട്ട്സ് എഹെഡ്’ എന്നാണ് പരിപാടിയുടെ പേര്. ഈ മാസം 11 മുതലാണ് പരിപാടി സംപ്രേഷണം ചെയ്തു തുടങ്ങിയത്. എല്ലാദിവസം വൈകുന്നേരം ഏഴിനാണ് പരിപാടി.
അഞ്ഞൂറില്‍ പരം തൊഴില്‍ മേഖലകളെക്കുറിച്ചും 25000ത്തിലധികം കോഴ്സുകളെക്കുറിച്ചുമള്ള വിവരങ്ങളാണ് അരമണിക്കൂര്‍ വീതമുള്ള എപ്പിസോഡുകളില്‍ സംപ്രേഷണം ചെയ്യുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് സെല്ലിലെ പ്രത്യേകം പരിശീലനം നേടിയ അധ്യാപകരാണ് പരിപാടി അവതരിപ്പിക്കുന്നത്.
പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനം, തൊഴില്‍ മേഖലകള്‍, സാധ്യതകള്‍, വിവിധ പ്രവേശന പരീക്ഷകള്‍, സ്കോളര്‍ഷിപ്പുകള്‍, തൊഴില്‍ ദാതാക്കള്‍, എന്നിവയെക്കുറിച്ച് ഹ്വസ്വവീഡിയോകളില്കൂടി വിവരം നല്കുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിട്ടുള്ളത്.
പരിപാടി ലൈവായി വെബ്സൈറ്റിലും പ്രക്ഷേപണത്തിന് ശേഷം യുട്യൂബ് ചാനലിലും കാണാം. പുനഃസംപ്രേഷണം പിറ്റേന്ന് രാവിലെ ഏഴിനും, കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ വൈകിട്ട് എട്ടിനും.