ഫോണിനായി അധികം ചിലവാക്കാന്‍ മടിക്കുന്നവരാണോ? എങ്കില്‍ ഈ ബഡ്ജറ്റ് സ്മാർട്ട്ഫോണുകൾ നിങ്ങളുടെ പൈസ ലാഭിക്കും. ഇന്ത്യയിലെ മികച്ച ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകളില്‍ ചിലത് ഏതൊക്കെയെന്ന് അറിയാം (Budget Smartphones 2022).
റിയല്‍മി നാര്‍സോ 50എ (realme narzo 50i (Carbon Black, 4GB RAM+64GB Storage) – 6.5″ inch Large Display | 5000mAh Battery)
ഇന്ത്യയില്‍ സാധാരണക്കാരനും ഉപയോഗിക്കാന്‍ കഴിയുന്ന മികച്ച സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കി വിപണി കൈയടക്കിയവരാണ് റിയല്‍മി, റെഡ്മി ബ്രാന്‍ഡുകള്‍. റിയല്മിയില് നിന്ന് വരുന്ന നാര്‍സോ 50 എ . എന്ന മോഡല്‍ തീര്‍ച്ചയായും നിങ്ങളുടെ പോക്കറ്റ് കീറാതെ മികച്ച ഫീച്ചറുകള്‍ തരുന്നു.
10000 രൂപയില്‍ താഴെ മാത്രം വിലയുള്ള ഫോണാണിത്. പക്ഷെ നിരവധി ഫീച്ചറുകളുള്ള ഈ ഫോണ്‍ ഉപയോക്താക്കളെ നിരാശപ്പെടുത്തില്ല.
വിലയും (10% കിഴിവ്) വിശദവിവരങ്ങളും:
2. മോട്ടോ ജി 31(Moto G 31)
സ്മാര്‍ട്ട് ഫോണ്‍ യുഗത്തിനുമുമ്പ് മോട്ടോറോള ഫോണുകള്‍ക്ക് ഒരുപാട് ആരാധകരുണ്ടായിരുന്ന കാലമുണ്ടായിരുന്നു. ആ പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരാന്ലക്ഷ്യമിട്ട് മോട്ടോറോള നിരവധി ഫോണുകളാണ് വിവിധ കാറ്റഗറികളിലായി അവതരിപ്പിച്ചിട്ടുള്ളത്. മോട്ടറോളയുടെ ബഡ്ജറ്റ് ഫ്രണ്ട്ലി കാറ്റഗറിയിലുള്ള ഫോണാണ് മോട്ടോ ജി 31. ഫീച്ചറുകള്ക്കൊണ്ടും പെര്‍ഫോമന്‍സ് കൊണ്ടും തീര്‍ച്ചയായും ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിവുള്ള ഫോണാണിത്.
ഫിംഗര്‍ പ്രിന്റ് സ്കാനര്‍, മികച്ച കാമറ സ്പെസിഫിക്കേഷനുകള്‍, ഫാസ്റ്റ് ചാര്‍ജിംഗ് തുടങ്ങി നിരവധി ഫീച്ചറുകള്‍ ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 14000 രൂപയില്‍ താഴെ മാത്രമെ ഈ ഫോണിന് വില വരുന്നുള്ളു.
വിലയും വിശദവിവരങ്ങളും:
ഇന്‍ഫിനിക്സ് ഹോട്ട് 10 എസ് (Infinix Hot 10 S)
സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വളരെ വേഗം ശ്രദ്ധ പിടിച്ചുപറ്റിയ കമ്പനിയാണ് ഇന്‍ഫിനിക്സ്. മികച്ച ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഇന്‍ഫിനിക്സിന്റെ പുതിയ ഫോണാണ് ഇന്‍ഫിനിക്സ് ഹോട്ട് 10 എസ്.
6.82 വലിപ്പത്തില്‍ അള്‍ട്രാ സ്മൂത്ത് എച്ച് ഡി ഡിസ്പ്ലേയും, 6000 എം എ എച്ച് ബാറ്ററിയും അടക്കം ആകര്‍ഷകമായ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
മികച്ച കാമറാ യുണിറ്റും മറ്റൊരു ആകര്‍ഷക ഘടകമാണ്. വില ഏകദേശം 10000 നും 13000 നും ഇടയ്ക്ക്.
വിലയും (19% കിഴിവ്) വിശദവിവരങ്ങളും:
4,സാംസങ് ഗാലക്സി എഫ് 12 (Samsung Galaxy F 12)
ചെറിയ ബജറ്റില്‍ ബ്രാന്‍ഡഡ് ഫോണ്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു ഓപ്ഷന് ആണ് സാംസങ്ങ് ഗാലക്സി എഫ് 12. 6.5 വലുപ്പമുള്ള ഡിസ്പ്ലേ, മികച്ച ക്വാളിറ്റി നല്കുന്ന കാമറ, 6000 എം എ ച്ച് ബാറ്ററി, 4,64 മെമ്മറി, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ തുടങ്ങി നിരവധി ഫീച്ചറുകളാണ് സാംസങ് ഈ ഫോണില്‍ ഒരുക്കിയിട്ടുള്ളത്.12000 രൂപയില്‍ താഴെയാണ് വില.
വിലയും (30% കിഴിവ്) വിശദവിവരങ്ങളും:
റെഡ്മി 10 പ്രൈം (Redmi 10 Prime)
ബജറ്റ് ഫോണുകള്‍ക്ക് പേരു കേട്ട ബ്രാന്‍ഡാണ് ഷവോമി റെഡ്മി. ഇന്ത്യയില്‍ ഷവോമിയുടെ ഫോണുകള്‍ക്ക് മികച്ച പ്രചാരം ലഭിച്ചു. അനവധി ഫീച്ചറുകള്‍ നിറച്ച ഫോണ്‍ മോഡലുകള്‍ റെഡ്മി ബ്രാന്‍ഡില്‍ ഇറങ്ങിയിട്ടുണ്ട് . അതില്‍ ഏറ്റവും പുതിയ ഫോണ്‍ ആണ് റെഡ്മി 10 പ്രൈം. മികച്ച കാമറയും, ബാറ്ററിയും ഡിസ്പ്ലെയും അടക്കം നിരവധി ഫീച്ചറുകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
വിലയും (27% കിഴിവ്) വിശദവിവരങ്ങളും:
Budget Smartphones 2022
ഇതുകൂടി വായിക്കുക :
- യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി ഒരു ആപ്പ്
- വാർത്തകൾ വായിച്ചു കേൾക്കുവാനായ് ഒരു ആപ്പ്
- തൊഴിലന്വേഷണം എളുപ്പമാക്കാൻ കെ- ഡിസ്ക് ആപ്പ്
- 2022ലെ മികച്ച അഞ്ച് സ്മാർട്ട്ഫോണുകള്‍