സ്മാര്‍ട്ട് ഫോണ്‍ യുഗത്തില്‍ ഫോണുകളില്ലാത്ത അവസ്ഥയെക്കുറിച്ച് സങ്കല്പിക്കാന് പോലും കഴിയില്ല. ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന ആളാണ് നിങ്ങളെങ്കില്‍, ഒരു പുതിയ ഫോണ്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഈ ഫോണുകളെക്കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കണം. ചിലവാക്കുന്ന പണം നഷ്ടമാണെന്ന് തോന്നാത്ത അഞ്ച് ഫോണുകളെക്കുറിച്ചറിയാം (Best Smartphones of 2022)
1. ആപ്പിള്‍ ഐ ഫോണ്‍ 13 (Apple Iphone 13)
ആപ്പിള്‍ കമ്പനിയുടെ ഐ ഫോണ്‍ സീരിസില്‍ ഏറ്റവും പുതിയതാണ് ഐഫോണ്‍ 13. ആപ്പിളിന്റെ ഏറ്റവും പുതിയ ചിപ്പ്സെറ്റായ A15 ബയോണിക് ആണ് പ്രധാന ആകര്‍ഷണം. നിലവിലുള്ള ചിപ്പ് സെറ്റുകളേക്കാൾ 50% കൂടുതല്‍ കാര്യക്ഷമത പുതിയ ചിപ്പ്സെറ്റ് നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. കാമറ, പെര്‍ഫോമന്‍സ്, ബാറ്ററി ലൈഫ് എന്നിവയില്‍ ആപ്പിള്‍ കമ്പനിയുടെ മികവ് എടുത്തുപറയേണ്ടതില്ലല്ലോ.
പ്രധാന ഗുണങ്ങള്‍
- മികച്ച പെര്‍ഫോമന്‍സ്
- കൂടുതല്‍ ബാറ്ററി കപ്പാസിറ്റി
- അപ്ഗ്രേഡഡ് കാമറ
- കൂടുതല്‍ സ്റ്റോറേജ്
ചില പോരായ്മകള്‍
- പഴയതില്‍ നിന്നും ഡിസൈന്‍ മാറ്റമൊന്നും ഇല്ല
- ചാര്‍ജിംഗ് സ്പീഡ് മറ്റു ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അല്പം കുറവാണ്
- 120 Hz സ്ക്രീന്‍ ഇല്ല
വിലയും (10% discount) വിശദവിവരങ്ങളും : Click Here.
2. സാംസങ്ങ് ഗാലക്സി എസ് 22 അള്‍ട്രാ (Samsung Galaxy S 22 Ultra)
ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഏറ്റവും മികച്ചത് എന്നു വിശേഷിക്കാവുന്ന ഫോണാണ് ഗാലക്സി എസ് 22 അള്‍ട്രാ.
മികച്ച ബില്‍ഡ് ക്വാളിറ്റിയുമായാണ് എസ് 22 അള്‍ട്രാ അവതരിച്ചിട്ടുള്ളത്. എസ് പെന്‍ എന്ന പുതിയ ഗാഡ്ജെറ്റും ഫോണിനോടൊപ്പമുണ്ട്. മികച്ച ലൊ ലൈറ്റ് ഫോട്ടോ കേപ്പബിലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സപ്പോര്‍ട്ടോടുകൂടിയ കാമറ,128 ജി.ബി മുതല്‍ 1 ടി.ബി വരെ വര്‍ധിപ്പിക്കാവുന്ന സ്റ്റോറേജ് കപ്പാസിറ്റി തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് ഗാലക്സി എസ് 22 അള്‍ട്രാ എത്തുന്നത്.
സൗജന്യമായി ഓൺലൈനിൽ റെസ്യും തയ്യാറാക്കാം:Click Here.
പ്രധാന ഗുണങ്ങള്‍
- മികച്ച പെര്‍ഫോമന്‍സ്
- എസ് പെന്‍ എന്ന പുതിയ സാങ്കേതിക വിദ്യ
- ബ്രൈറ്റ സ്ക്രീന്‍
- നീണ്ട ബാറ്ററി ലൈഫ്
- കുറഞ്ഞ സിഗ്നലുകളെ സ്വീകരിക്കാനുള്ള കഴിവ്
ചില പൊരായ്മകള്‍
- സ്ക്രീന്‍ സൈസ് അല്പം കൂടുതലാണെന്നു തോന്നിയേക്കാം.
- റാം കപ്പാസിറ്റി മുന്‍ മോഡലിനേക്കാള്‍ കുറവ്
- വിലക്കൂടുതല്‍
വിലയും (17% discount) വിശദവിവരങ്ങളും :Click Here.
3. ഗൂഗിള്‍ പിക്സല്‍ 6 (Google Pixel 6)
മിഡ് റേഞ്ച് ഫോണുകളിൽ മികച്ച ഫോണാണ് ഗൂഗിള്‍ പിക്സല്‍ 6. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന ഈ ഫോണില്‍ മികച്ച ഫോട്ടോ എഡിറ്റിംഗ് കേപ്പബിലിറ്റി, ഗൊറില്ലാ ഗ്ലാസ് പ്രൊട്ടക്ഷന്‍,6.5 ഇഞ്ച് ഡിസ്പ്ലേ തുടങ്ങി ആകര്‍ഷകമായ ഫീച്ചറുകല്‍ നിരവധിയാണ്.
പ്രധാന ഗുണങ്ങള്‍
- മികച്ച ഡിസ്പ്ലേ
- വേഗതയേറിയ പെര്‍ഫോമന്‍സ്
- മികച്ച ബാറ്ററി
- ഫോട്ടോ എഡിറ്റിംഗ് ഫീച്ചറുകള്‍
- മികച്ച ബില്‍ഡ് ക്വാളിറ്റി
ചില പൊരായ്മകള്‍
- ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ അല്പം മന്ദഗതിയിലാണ്.
- 5 ജി ഫീച്ചര്‍ ബാറ്ററി ചാര്‍ജ് പെട്ടന്നു തീര്‍ക്കുന്നു.
- ഫോട്ടോകളില്‍ ചിലപ്പോള്‍ കളര്‍ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്.
വിലയും (54% discount) വിശദവിവരങ്ങളും : Click Here.
4. സാംസങ്ങ് ഗാലക്സി എ 32 (Samsung Galaxy A32)
സാംസങ്ങിന്റെ മികച്ച ബഡ്ജറ്റ് ഫോണാണ് ഗാലക്സി എ 32. ബാറ്ററി കപ്പാസിറ്റി കൂടുതലുള്ള ഫോണുകള്‍ അന്വേഷിക്കുന്നവര്‍ തീര്‍ച്ചയായും ഗാലക്സി എ 32 പരിഗണിക്കേണ്ടതാണ്. 6.5 ഇഞ്ച് വലുപ്പമുള്ള സ്ക്രീനും, കനം കുറഞ്ഞ ഡിസൈനും, കാമറയും സാംസങ് ഗാലകസി എ 32 വിനെ മികച്ചതാക്കുന്നു. കുറഞ്ഞ ബഡ്ജറ്റില്‍ ഒരു 5G ഫോണ്‍ എന്ന രീതിയിലും ഗാലക്സി എ 32 വിനെ കണക്കാക്കാം.
പ്രധാന ഗുണങ്ങള്‍
- ഗൊറില്ലാ ഗ്ലാസ് പ്രൊട്ടക്ഷന്‍
- മികച്ച ക്യാമറ
- ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫ്
- കുറഞ്ഞ ബഡ്ജറ്റ്
ചില പോരായ്മകള്‍
- ഡിസ്പ്ലേ റസൊല്യൂഷന്‍ കുറവാണ്
- ബേസിക് സ്പീക്കര്‍ സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്
വിലയും (16% discount) വിശദവിവരങ്ങളും :Click Here.
5. ഹുവായ് നോവ 9 S E , ബാന്‍ഡ് 6 (Huawei Nova 9 S E, Band 6)
ഹാവായ് നോവ 9 എസ് ഇ യോടൊപ്പം ബാന്‍ഡ് 6 എന്ന ഫിറ്റനെസ് ട്രാക്കറും ലഭിക്കുന്നു എന്നതാണ് പ്രാധാന ആകര്‍ഷണം. 6.78 ഇഞ്ച് ഡിസ്പ്ലേ തീര്‍ച്ചയായും മികച്ച അനുഭവം തരുന്നു. കാമറയും തരക്കേടില്ലാത്തതാണ്. ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടോടുകൂടിയ ഫോണും, കട്ടി കുറഞ്ഞ രൂപവും ആകര്‍ഷക ഘടകങ്ങളാണ്.
പ്രധാന ഗുണങ്ങള്‍
- ഭാരം വളരെ കുറവ്
- ഹൈ ക്വാളിറ്റി കാമറ
- മികച്ച പെര്‍ഫോമന്‍സ്
- ഫോണിനോടൊപ്പം ഫിറ്റനെസ് ട്രാക്കറും ലഭിക്കുന്നു
ചില പോരായ്മകള്‍
- പിന്നില്‍ ഗ്ലാസ് കവറിംഗ് ഉള്ളതിനാല്‍ വിരലടയാളം വേഗത്തില്‍ അതില്‍ പതിയുന്നു
- ഗൂഗില്‍ പ്ലേ ഇല്ല.
വിലയും (17% discount) വിശദവിവരങ്ങളും :Click Here.
Best Smartphones of 2022