അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ ലോകത്ത് ജോലി സാധ്യതകളും ഓരോ ജോലിക്കുമുള്ള വേതന നിരക്കും മാറികൊണ്ടിരിക്കുന്നു. ഇഷ്ടപ്പെട്ട ഒരു കരിയർ തിരഞ്ഞെടുക്കുമ്പോൾ ഇന്നത്തെ ലോകത്തിന്റെ ആവശ്യകതകളെക്കുറിച്ചും അവരുടെ സാധ്യതകളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഇന്ത്യൻ ജനസംഖ്യയുടെ വലിയ ശതമാനവും യുവ തലമുറയാണ്. പ്രത്യേകിച്ച് 20നും 35നും ഇടയിൽ പ്രായമുള്ളവർ. അതിനാൽ തന്നെ തൊഴിൽ സാധ്യതകൾ കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല. സ്വാഭാവികമായും അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ രംഗമാണ് ഏറ്റവും മികച്ച ജോലി സാധ്യതകളുള്ള ഒരു മേഖല.
2022 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വേതനമുള്ള 3 ജോലി മേഖലകൾ ഏതാണ് എന്ന് നോക്കാം.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്(AI) എഞ്ചിനീയർ
ഒരു ഓർഗനൈസേഷനിലെ AI പ്രോജക്ടുകൾ ഡെവലപ്പ് ചെയ്യുന്നതും മാനേജ് ചെയ്യുന്നതും AI ആർക്കിടെക്ട് ആണ്. ഈ മേഖലയിൽ എത്താൻ സ്റാറ്റിറ്റിക്സ്, മാത്തമാറ്റിക്സ് എന്നീ മേഖലയിൽ വ്യക്തമായ അറിവ് ഉണ്ടാകണം. കൂടാതെ പൈത്തൺ തുടങ്ങിയ പ്രോഗ്രാമിങ് ഭാഷകളും അറിഞ്ഞിരിക്കണം.
സോഫ്റ്റ് വെയർ എഞ്ചിനീയർ
പേര് സൂചിപ്പിക്കുന്നതുപോലെ സോഫ്റ്റ് വെയർ ഫീൽഡിലാണ് ഇവരുടെ പ്രവർത്തനം. കമ്പ്യൂട്ടർ സയൻസ്, സോഫ്റ്റ് വെ lയർ പ്രോഗ്രാം ഡിസൈൻ, അല്ലെങ്കിൽ കമ്പെയറബിൾ ടെക്നിക്കൽ സ്കൂളിംഗ് എന്നിവയിൽ കൃത്യമായ അറിവ് ഉണ്ടായിരിക്കണം. ക്ലൗഡ് ടെക്നോളജി, ഡാറ്റാബേസ് മാനേജ്മെൻ്റ് തുടങ്ങിയവയിൽ എക്സ്പേർട്ട് ആയിരിക്കണം.
ഫുൾ സ്റ്റാക് ഡെവലെപ്പർ
ഈ ലോകം മുഴുവനുമായി ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം 23 മില്യൺ ആണ്. 2023 ഓടെ ഇത് 27.7 മില്യൺ ആകും എന്നാണ് പഠനങ്ങൾ പറയുന്നത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളെ പറ്റി പറയുന്നത് ഫ്രണ്ട് എൻഡ് മേഖലയിലും ബാക്ക് എൻഡ് മേഖലയിലും ഒരേപോലെ പ്രവർത്തിക്കാൻ കഴിയുന്ന പ്രൊഫെഷണൽ എന്നാണ്.
ഒരു ഫുൾ സ്റ്റാക് ഡെവലെപ്പർക്ക് Express.js, AngularJS, MongoDB, and Node.js തുടങ്ങിയ ടെക്നോളജിയിൽ അറിവ് ഉണ്ടാകണം.സ്ക്രിപ്റ്റിംഗ്, കോഡിങ് എന്നിവ അറിയണം അങ്ങനെ നീണ്ട ഒരു ലിസ്റ്റ് തന്നെയുണ്ട്.
ഇവകൂടി വായിക്കാം :
പൈത്തൺ പ്രോഗ്രാമിംഗിലെ ജോലി സാധ്യതകൾ : Click Here
വ്യത്യസ്തതയുടെ വെബ് ഡിസൈനിങ് കരിയർ : Click Here
ട്രേഡിങിലെ കരിയർ സാധ്യതകൾ : Click Here
എഴുത്തിനെ ഒരു കരിയറായി വികസിപ്പിക്കാം : Click Here