തിരുവനന്തപുരം:ഇലക്ട്രിക് വാഹന മേഖലയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ കോഴ്സുമായി അസാപ്(അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം-asap electric vehicle course ). ഇംപീരിയല്‍ സൊസൈറ്റി ഓഫ് ഇന്നോവേറ്റീവ് എഞ്ചിനിയേഴ്സ് ഇന്ത്യയുമായി ചേര്‍ന്നാണ് അസാപ് പുതിയ കോഴ്സ് ആരംഭിക്കുന്നത്. അസാപ്പിന്റെ തവന്നൂര്‍, കുന്നംതാനം കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കുകളിലാണ് വൈദ്യൂത വാഹനങ്ങളുടെ സെന്റര്‍ ഓഫ് എക്സലന്‍സ് ആരംഭിക്കുന്നത്.
ഹൈബ്രിഡ് , ഇലക്ട്രിക് വാഹനങ്ങള്‍ക്കായി കേരളത്തില്‍ ആദ്യമായിട്ടാണ് സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കപ്പെടുന്നത്. പ്രമുഖ ഹൈബ്രിഡ് , ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ എം.ജി മോട്ടോഴ്സും, ഒലക്ട്രാ ഗ്രീന്‍ ടെക്കും കോഴ്സുമായി സഹകരിക്കും.
സര്‍ട്ടിഫൈഡ് ഡിപ്ലോമ ഇന്‍ ഇലക്ട്രിക് വെഹിക്കിള്‍ പവര്‍ട്രെയിന്‍, ആര്കിടെക്ചര് ആന്‍ഡ് എനര്‍ജി സ്റ്റേറേജ് സിസ്റ്റം, സര്‍ട്ടിഫൈഡ് ഡിപ്ലോമ ഇന്‍ ഇലക്ട്രിക് വെഹിക്കിള്‍ ഡിസൈന്‍ സിമുലേഷന്‍ ആന്‍ഡ് കോംപോണന്റ് സെലക്ഷന് എന്നീ കോഴ്സുകളിലേക്കുള്ള അഡ്മിഷനും ആരംഭിച്ചിട്ടുണ്ട്.
പട്ടികജാതി വികസന വകുപ്പിന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ 50 ശതമാനം സീറ്റുകള്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്യും. ഇത്തരം വിദ്യാര്‍ഥികള്‍ക്ക് കോഴ്സ് സൗജന്യമാണ്. കോഴ്സിനേക്കുറിച്ചും അഡ്മിഷനേക്കുറിച്ചും അറിയാൻ അസാപിൻറെ വൈബ്സൈറ്റ് സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്കായി അസാപ്പിന്റെ ഔദ്യോഗിക സൈറ്റ് സന്ദർശിക്കുക: Click Here.