Sunday, July 3, 2022

അനന്തസാധ്യതകളുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷിന്‍ ലേണിംഗും

Date:

തൊഴില്‍ രംഗത്ത് വന്‍സാധ്യതകള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള മേഖലകളാണ് Artificial Intelligence (നിര്‍മിത ബുദ്ധി), Mechine Learning (യന്ത്രപഠനം) എന്നിവ. ലോകത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ഘടകങ്ങളായി ഇവ മാറിക്കൊണ്ടിരിക്കുകയാണ് (Artificial intelligence courses in kerala)

തനിയെ ചിന്തിച്ച് തീരുമാനങ്ങളെടുക്കാനും പ്രവര്‍ത്തിക്കാനും യന്ത്രങ്ങളെ സജ്ജമാക്കുന്ന ശാസ്ത്രശാഖകളാണ് നിര്‍മിത ബുദ്ധിയും മെഷിന്‍ ലേണിംഗും. യൂട്യൂബ്, നെറ്റ്ഫ്ളിക്സ്, ചാറ്റ്ബോട്ട്സ്, റോബോട്ടിക് വാക്വം ക്ലീനേഴ്സ്, സെല്‍ഫ് ഡ്രൈവിങ് വെഹിക്കിള്‍സ് തുടങ്ങിയവയില്‍ ഇത്തരം സാങ്കേതിവിദ്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വന്‍കിട ടെക് കമ്പനികള്‍ ഇപ്പോള്‍ നിര്‍മിതബുദ്ധി ഉപയോഗപ്പെടുത്തി വന്‍ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഭാവിയില്‍ നിരവധി ജോലികള്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെടുമെന്നുള്ളതില്‍ സംശയമില്ല.

എങ്ങനെ പഠിക്കാം?

കംപ്യൂട്ടര്‍ സയന്‍സ് ബിരുദ ബിരുദാനന്തര വിഷയങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉള്‍പ്പെടുത്തിയാണ് മിക്ക സര്‍വകലാശാലകളും ഇപ്പോള്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നത്. പ്ലസ് ടുവിന് സയന്‍സ് വിഷയങ്ങളിലും മാത്തമാറ്റിക്‌സിലും  നേടിയ മാര്‍ക്കാണ് ബിരുദം, എഞ്ചിനിയറിംഗ് എന്നിവയിലേക്കുള്ള പ്രവേശനത്തിന് പരിഗണിക്കുക.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പാഠ്യവിഷയങ്ങളായുള്ള കോഴ്‌സുകളെക്കുറിച്ചറിയാന്‍ വിവിവിധ യുണിവേഴ്‌സിറ്റികളുടെ ഇന്‍ഫര്‍മേഷന്‍ സെന്ററുകളുമായി ബന്ധപ്പെടാം.

ഇന്‍ഫര്‍മേഷന്‍ സെന്റര്‍ നമ്പറുകൾ 

കേരള സര്‍വകലാശാല:  0471-2304577.

എം.ജി. സര്‍വകലാശാല, കോട്ടയം: 0481-2731025

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല : 0484-2464498

കേരള കാര്‍ഷിക സര്‍വകലാശാല :0487-2371579

കാലിക്കറ്റ് സര്‍വകലാശാല : 0494-2405540

കണ്ണൂര്‍ സര്‍വകലാശാല:0490-23498066

ബി.ടെക്. കോഴ്‌സുകളിലും ആർടിഫിഷ്യൽ ഇൻറലിജൻസും മെഷിൻ ലേണിംഗും പാഠ്യവിഷയങ്ങളായി വരുന്നുണ്ട്. മിക്കതും സെൽഫ് ഫിനാൻസ് മേഖലയിലാണ്. ഇവ കൂടാതെ  പാലക്കാട് ഐ ഐടിയിലും കോഴിക്കോട് എൻ ഐ ടിയിലും കോഴ്സുകളുണ്ട്. തിരുവനന്തപുരത്തെ ഡിജിറ്റൽ യുണിവേഴ്സിറ്റിയിൽ ഇത്തരം വിഷയങ്ങൾ  സ്പെഷലൈസ് ചെയ്തു പഠിക്കാം.

 

ബന്ധപ്പെട്ട കാര്യങ്ങൾ

വോയ്‌സ്, വീഡിയോ കോളുകൾക്കായി ഇത്തിസലാത്തിന്റെ സൗജന്യ ആപ്പ്

പ്രാദേശികവും അന്തർദേശീയവുമായ പണ കൈമാറ്റങ്ങൾ, വാർത്തകൾ, ഗെയിമുകൾ, ഹോം സേവനങ്ങൾ എന്നീ...

സൗദിയിൽ എക്സിറ്റ് റീ എൻട്രി വിസ എങ്ങനെ പ്രിന്റ് ചെയ്യാം?

അബ്‌ഷർ അക്കൗണ്ട് വഴിയും ജവാസാത്ത് വെബ്‌സൈറ്റ് വഴിയും ആശ്രിതർക്ക് എക്‌സിറ്റ് റീ...