മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരീക്ഷയുടെ സ്വഭാവം മനസ്സിലാക്കുവാനും ആവർത്തിക്കുന്ന ചോദ്യങ്ങൾ കണ്ടെത്തുവാനും വിദ്യാർത്ഥികളെ സഹായിക്കാറുണ്ട്. പരീക്ഷയ്ക്ക് പഠിക്കുമ്പോൾ കഴിഞ്ഞ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ കൂടി പരിശോധിക്കുന്നത് ഉയർന്ന മാർക്ക് നേടാൻ സഹായിക്കും (App For Previous Question Papers).
തികച്ചും സൗജന്യമായി കഴിഞ്ഞ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ നിങ്ങളുടെ ഫോണിൽ ലഭ്യമാക്കുന്ന ഒരു ആപ്പാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പ്രധാന പരീക്ഷകളുടെയും അർദ്ധ വർഷിക പരീക്ഷകളുടെയും ചോദ്യപേപ്പറുകൾ ഈ ആപ്പിലൂടെ ലഭിക്കുന്നതാണ്.
ആപ്പ് ഇൻസ്റ്റാൾ ചെയ്ത് തുറന്നാൽ ഏറ്റവും താഴെ കാണാവുന്ന Classes ഓപ്ഷൻ തുറന്ന് പഠിക്കുന്ന ക്ലാസ്സ്, വിഷയം എന്നിവ തെരഞ്ഞെടുത്ത് വിവിധ പരീക്ഷകളിലെ ചോദ്യപേപ്പറുകൾ കണ്ടെത്താവുന്നതാണ്.
ചോദ്യപേപ്പറുകൾക്ക് പുറമേ പഠന സംബന്ധിയായ വീഡിയോകൾ, ബഹുഭാഷാ നിഘണ്ടു, ക്വിസ് മത്സരങ്ങൾ, പഠന സംബന്ധിയായ മറ്റു വിവരങ്ങൾ എന്നിവയെല്ലാം ഈ ആപ്പിലൂടെ ലഭിക്കുന്നതാണ്.
ഉപയോഗം സൗജന്യമാണ് എന്നതിനു പുറമേ ഈ ആപ്പിൽ പരസ്യങ്ങളുമില്ല. മലപ്പുറം ശാസ്ത്ര അധ്യാപക കൂട്ടായ്മയാണ് ശാസ്ത്രച്ചെപ്പ് എന്ന ഈ ആപ്പിന്റെ സൃഷ്ടിക്കു പിന്നിൽ.
താഴെക്കാണുന്ന ലിങ്കിലൂടെ ശാസ്ത്രച്ചെപ്പ് വിദ്യാർഥികൾക്ക് ഡൗൺലോഡ് ചെയ്യാം:
Click Here.
App For Previous Question Papers