അഗ്നിപഥ് രാജ്യമൊട്ടാകെ ചര്‍ച്ചാവിഷയമായിരിക്കുകയാണല്ലോ. പഴയ രീതിലുള്ള റിക്രൂട്ട്മെന്റില്‍ നിന്ന് എന്തൊക്കെ മാറ്റങ്ങളാണ് അഗ്നിപഥ് റിക്രൂട്ടമെന്റിനുള്ളതെന്ന് നമുക്കു നോക്കാം (Agnipath: New Recruiting Methods).
അഗ്നിപഥ് ആദ്യബാച്ച് റിക്ടൂട്ടമെന്റ് വിജ്ഞാപനം പുറത്തിറങ്ങിയത് അറിഞ്ഞുകാണുമല്ലോ. പുതിയ രീതികളെക്കുറിച്ച് ആശയക്കുഴപ്പം ഉള്ളവര്‍ക്ക് തീര്‍ച്ചയായും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്.
അഗ്നിവീർ; അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ:Click Here.
റിക്രൂട്ട്മെന്റ് എങ്ങനെ?
പഴയതുപോലെ തന്നെ റിക്രൂട്ട്മെന്റ് റാലി, എഴുത്തു പരീക്ഷ എന്നിവ വഴിയാണ് തെരഞ്ഞെടുപ്പ്. കരസേനയിലേക്ക് ആദ്യം ഫിസിക്കല്‍, മെഡിക്കല്‍ ടെസ്റ്റുകളാണ്. പാസായാല്‍ എഴുത്തുപരീക്ഷ. വ്യോമസേന, നാവികസേന എന്നിവയിലേക്ക് ആദ്യം എഴുത്തുപരീക്ഷ, പിന്നീട് ടെസ്റ്റുകള്‍.
വിദ്യാഭ്യാസ യോഗ്യത ?
പത്താം ക്ളാസ് 45 ശതമാനം മാര്‍ക്ക് വാങ്ങി ജയിച്ചവരായിരിക്കണം. ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. സിബിസിഎസ് ഇ സിലബസിലുള്ളവര്‍ക്ക് ഓവറോള്‍ ഗ്രേഡ് സി 2 വേണം. കൂടാതെ എല്ലാ വിഷയത്തിലും കുറഞ്ഞത് ഡി ഗ്രേഡും.
ടെക്നിക്കല്‍ വിഭാഗങ്ങളില്‍ ഫിസിക്സ് കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് എന്നിവ വിഷയങ്ങളായെടുത്തു പഠിച്ച് 50 ശതമാനം മാര്‍ക്കോടെ ജയിച്ച പന്ത്രണ്ടാം ക്ലാസുകാരെയാണ് വിളിച്ചിരിക്കുന്നത്. ഓരോ വിഷയത്തിനും 40 ശതമാനം മാര്‍ക്കും വേണം.
ക്ലാര്‍ക്ക്, സ്റ്റോര്‍ കീപ്പര്‍ തസ്തികയ്ക്ക് പ്ലസ് ടു 60 ശതമാനം മാര്‍ക്കോടെ ജയിച്ചവരായിരിക്കണം.
ട്രേഡ്സ്മെന്‍ വിഭാഗത്തിലെ രണ്ട് തസ്തികകളിലേക്ക് എട്ടാം ക്ലാസുകാരെയും പത്താം ക്ലാസുകാരെയും പരിഗണിക്കും. ഓരോ വിഷയത്തിനും 33 %മാർക്ക് വേണം.
സേവനവ്യവസ്ഥകള്‍
നിലവില്‍ റാങ്കുകളായിരുന്നു സേനാംഗങ്ങള്‍ക്കു നല്കപ്പെട്ടിരുന്നത്. എന്നാല്‍ പുതിയ പദ്ധതിയില്‍ അഗ്നിവീര്‍ എന്ന വിഭാഗത്തിലേക്കാണ് പ്രവേശനം ലഭിക്കുന്നത്.
നാലു വര്‍ഷമാണ് ജോലിയുടെ കാലാവധി. ആദ്യവര്‍ഷം (മൊത്തത്തിൽ) ശമ്പളം 4.76 ലക്ഷം രൂപ. നാലാം വര്‍ഷം ഇത് 6.92 ലക്ഷമായി ഉയരും.
സ്ഥിരനിയമനക്കാര്‍ക്കു ലഭിക്കുന്നതുപോലെയുള്ള റിസ്ക് അലവന്‍സ്, യുണിഫോം, യാത്രാ അലവന്‍സുകള്‍ എന്നിയെല്ലാം ലഭിക്കും. എന്നാല്‍ വിമുക്ത ഭടന്മാര്ക്കു ലഭിക്കുന്ന പെന്ഷന്, ഗ്രാറ്റുവിറ്റി, എക്സ് സര്‍വീസ്മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കീം, കാന്റീന് സൗകര്യം എന്നിവ അഗ്നിവീറുകള്‍ക്ക് ഉണ്ടാകില്ല.
ശമ്പളത്തിന്റെ 30 ശതമാനം സേവാനിധി ഫണ്ടിലേക്ക് എടുക്കും. അതിനു സമാനമായ തുക സര്‍ക്കാരും അടയ്ക്കും. നാലു വര്‍ഷത്തെ സേവനം അവസാനിക്കുമ്പോള്‍ 11.76 ലക്ഷം രൂപ അഗ്നിവീറിനു ലഭിക്കും.
റിക്രൂട്ട്മെന്റിന് പരിഗണിക്കപ്പടുന്ന ബോണസ് പോയിന്റുകള്‍
സേനാംഗങ്ങള്‍, വിമുക്തസേനാംഗങ്ങള്, വീരമൃത്യു വരിച്ച സൈനീകന് എന്നിവരുടെ മക്കള്‍ക്ക് പ്രവേശനപരീക്ഷയില്‍ 20 മാര്‍ക്ക് ബോണസായി ലഭിക്കും. എന്‍ സി സി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ബോണസ് മാര്‍ക്കുണ്ടാകും.
സേവനകാലാവധിയും ഇളവുകളും
മുമ്പു സൂചിപ്പിച്ചതുപോലെ നാലുവര്‍ഷമാണ് സേവനകാലാവധി. ഉന്നത സേന നേതൃത്വത്തിന്റെ അനുമതി ലഭിച്ചെങ്കില്‍ മാത്രമേ ഇതില്‍ ഇളവ് ലഭിക്കുകയുള്ളു.
പത്താം ക്ലാസ് കഴിഞ്ഞതിനുശേഷം സേനയില്‍ ചേര്‍ന്നവര്‍ക്ക് തിരിച്ചിറങ്ങുമ്പോള്‍ പ്ലസ് ടു സര്‍ട്ടിഫിക്കറ്റും നൈപുണ്യ വികസന സര്‍ട്ടിഫിക്കറ്റും ലഭിക്കും.
സേവനത്തിനിടെ മരണപ്പെട്ടാല്‍ ഒരുകോടി രൂപ ഇന്‍ഷുറന്‍സ് പൈസയും സേവന കാലയളവിലെ മുഴുവന്‍ ശമ്പളവും സേവാ നിധിയല്‍ അടച്ച തുകയും കുടുംബത്തിനു ലഭിക്കും.
അംഗഭംഗം സംഭവിച്ചാല്‍ 44 ലക്ഷം രൂപ വരെ സഹായവും പിന്നീടുള്ള കാലത്തെ ശമ്പളവും സേവാനിധി തുകയും ലഭിക്കും.
നിലവില്‍ 15 വര്‍ഷത്തേക്കാണ് സേനകളിലേക്കു ആളുകളെ നിയമിച്ചിരുന്നത്. എന്നാല്‍ അഗ്നിവീര്‍ പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെടുന്നവരില്‍ 25 ശതമാനം പേര്‍ക്കുമാത്രമേ നാലു വര്‍ഷത്തിനുശേഷവും ജോലിയില്‍ തുടരാനാകു. ബാക്കി 75 ശതമാനം പേരും ജോലി അവസാനിപ്പിക്കേണ്ടി വരും. ഇവര്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഉണ്ടാകില്ല.എന്നാല്‍ ജോലിയില്‍ തുടരുന്നവര്‍ക്ക് പെന്ഷന് ലഭിക്കും. എന്നാല്‍ സേവാനിധിയില്‍ അവരടച്ച പണം മാത്രമേ തിരികെ ലഭിക്കു. സര്‍ക്കാര്‍ വിഹിതം ഉണ്ടാകില്ല.
കൂടുതൽ വിവരങ്ങൾക്കായി ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക സൈറ്റ് സന്ദർശിക്കാം:Click Here.
Agnipath: New Recruiting Methods