ഒരു വ്യക്തിയുടെ പൗരത്വം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖയായി അംഗീകരിക്കപ്പെട്ട ആധാർ, ബാങ്ക് വിനിമയങ്ങളും ഡിജിറ്റൽ വിനിമയങ്ങളുമടക്കം പല പ്രധാന ആവശ്യങ്ങൾക്കും ഇന്ന് ഉപയോഗിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ആധാറിൽ വിശദാംശങ്ങൾ കൃത്യമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ് (Adhaar Date of Birth Changing).
ആധാറിലെ പേര്, വിലാസം, ലിംഗം, ജനനത്തീയതി എന്നീ വിവരങ്ങളിൽ പിശകുകളുണ്ടായിട്ടുണ്ടെങ്കിൽ അവ തിരുത്തുവാനുള്ള സൗകര്യം എസ്.എസ്.യൂ.പി (Self Service Update Portal) വഴി ലഭ്യമാണ്.
ഫോൺ നമ്പർ, ഈമെയിൽ,ഐഡി പ്രൂഫ്, ബയോമെട്രിക്സ് എന്നിവയിലാണ് മാറ്റം വരുത്തേണ്ടതെങ്കിൽ അവശ്യരേഖകളുമായി അടുത്തുള്ള Aadhaar Permanent Enrolment സെന്ററിനെ സമീപിക്കുക.
ആധാറിൽ രണ്ടുതവണ പേര് തിരുത്തുവാൻ കഴിയുമെങ്കിലും അക്ഷരതെറ്റുകൾ,ഷോർട് ഫോം/ഫുൾ ഫോം തിരുത്തലുകൾ, വിവാഹത്തിനു ശേഷം പേരിൽ വരുത്തുന്ന ക്രമപ്പെടുത്തലുകൾ/കൂട്ടിച്ചേർക്കലുകൾ എന്നിങ്ങനെയുള്ള ചെറിയ തോതിലുള്ള തിരുത്തലുകൾ മാത്രമേ അനുവദിച്ചിട്ടുള്ളൂ.
ജനനത്തീയതിയും ലിംഗവും തിരുത്തുവാൻ ഒരുതവണയേ കഴിയൂ. വിലാസം തിരുത്തുന്നതിന് പരിധികളില്ല.
ഓൺലൈനായി ആധാറിലെ ജനനത്തീയതി തിരുത്തുന്ന വിധം
ഈ ലിങ്ക് വഴി എസ്.എസ്.യൂ.പി പോർട്ടൽ തുറക്കുക:Click Here.
- ‘Proceed to update Aadhaar‘ ഓപ്ഷൻ തിരഞ്ഞെടുക്കുക.
- അപേക്ഷകരുടെ പന്ത്രണ്ടക്ക ആധാർ നമ്പർ എന്റർ ചെയ്ത് CAPTCHA കോഡ് വെരിഫൈ ചെയ്യുക.
- OTP അയയ്ക്കുക
- ആധാർ രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് വരുന്ന OTP കോഡ് എന്റർ ചെയ്ത് ലോഗിൻ ചെയ്യുക.
- Date of Birth തെരഞ്ഞെടുത്ത് ജനനത്തീയതി തിരുത്തുക.
ഇ-മെയിൽ ഐ.ഡിയും ഫോൺ നമ്പറും ഒഴികെ സൈറ്റിൽ ലഭ്യമായ മറ്റെല്ലാ വിവരങ്ങളും ഇങ്ങനെ തിരുത്താവുന്നതാണ്.
Adhaar Date of Birth Changing
ഇതുകൂടി വായിക്കുക:
- സൗജന്യമായി ഓൺലൈനിൽ റെസ്യും തയ്യാറാക്കാം
- സൗജന്യമായി മലയാള സിനിമകൾ കാണാനുള്ള ഒടിടി പ്ലാറ്റ്ഫോം
- ഡിജിലോക്കർ – എന്ത്, എടുക്കുന്നത്, സൂക്ഷിക്കുന്നത്, ഉപയോഗങ്ങൾ
- പിവിസി ആധാർ – എടിഎം കാർഡ് സൈസ് ആധാർ എങ്ങനെ എടുക്കാം